Saturday, August 1, 2009

Thought to destiny

We are what we repeatedly do.
excellence, then is not an act, but a habit (Aristotle)

Sow a thought, reap an action.
sow an action, reap a habit.
sow a habit, reap a character.
sow a character, reap a destiny.

Sunday, July 26, 2009

11. പൊങ്ങച്ചം

ഒരു കപ്പല്‍ തുറമുഖം ലക്ഷ്യമാക്കി നീങ്ങുകയായിരുന്നു.
അപ്രതീക്ഷിതമായി കൊടുങ്കാറ്റ് ആഞ്ഞടിച്ചു.
കപ്പല്‍ മുങ്ങിത്തുടങ്ങി.
അതിലുണ്ടായിരുന്ന സകലരും കടലില്‍ ചാടി നീന്തുവാന്‍ ആരംഭിച്ചു.
അക്കൂട്ടത്തില്‍ ഒരു കുരങ്ങനും ഉണ്ടായിരുന്നു.
കുരങ്ങനു നീന്തല്‍ വശമില്ലായിരുന്നു.
രക്ഷക്കെത്തിയത് ഒരു ഡോള്‍ഫിനായിരുന്നു.

കുരങ്ങനെ മുതുകത്തു കയറ്റിയിരുത്തി കരയെ ലക്ഷ്യമാക്കി ഡോല്‍ഫിന്‍ നീന്തി.
അതിനിടയില്‍ അവന്‍ കുരങ്ങനോടു ചോദിച്ചു
“താങ്കള്‍ അഥീനിയക്കാരനാണോ ?”
പൊങ്ങച്ചക്കാരനായ കുരങ്ങന്‍ തട്ടിവിട്ടു
“എന്താ സംശയം എന്റെ പിതാമഹന്മാരൊക്കെ ആഥന്‍സിലെ കേള്‍വികെട്ട പൌരന്മാരാണ്.”
ഡോള്‍ഫിന്‍ ചോദിച്ചു
“എങ്കില്‍ പീറെസുമായി ബന്ധമുണ്ടായിരിക്കുമല്ലോ ?”
പീറെസ് അഥീനയ്‌ക്കു അമീപമുള്ള തുറമുഖനഗരമാണ്.
ആക്കാര്യം അറിയാത്ത കുരങ്ങന്‍ വീരസ്യം പറഞ്ഞു.
“ബന്ധമുണ്ടോന്നോ പീറെസ് എന്റെ അമ്മാവന്റെ മകനാണ്,
ഞങ്ങള്‍ തമ്മില്‍ അടുത്ത സുഹൃത്തുക്കളാണ്”
ഇതു കേട്ടപ്പോള്‍ ഡോല്‍ഫിനു ചിരിയടക്കാന്‍ കഴിഞ്ഞില്ല.

ആ പെരുംനുണയെനെ ചുമന്നതു മതിയാക്കി.
ഡോല്‍ഫിന്‍ വെള്ളത്തിനടിയിലേക്ക് ഊളിയിട്ടുപോയി.
വിടുവായനായ കുരങ്ങന്‍ മുങ്ങിച്ചാകാനിടയായി.

Saturday, July 25, 2009

10. ജീവിതത്തില്‍ അഭ്യുന്നതി

ചക്കവീണാല്‍ എപ്പോഴും മുയല്‍ ചാകില്ലെങ്കിലും
ചക്ക വീണ് മുയലുചത്ത കാര്യം മറക്കുവാനാവുമോ ?

ഹീലിയം കയറ്റിയ ബലൂണ്‍ ആകാശവിതാനത്തില്‍ പറന്നുയരുന്നു.
മറ്റു സാധനങ്ങളൊക്കെ മുകളില്‍ നിന്ന് താഴേക്കു വീഴുകയാണ് പതിവ്.
ഭൂമിയുടെ ഗുരുത്വാകര്‍ഷണശക്‌തിയാണ് അതിനു കാരണം.

അതു പോലെ
ബാഹ്യമായ പരിമിധികളും വിപരീതാനുഭവങ്ങളും ഉണ്ടെങ്കിലും
ആന്തരികമായ പ്രേരണയും ചേതനയും ശക്തമാണെങ്കില്‍
ജീവിതത്തില്‍ അഭ്യുന്നതി പ്രാപിക്കാന്‍ കഴിയും.

അപ്പിള്‍ തലയില്‍ വീണെങ്കിലെ ചിന്തിച്ചു തുടങ്ങുവെന്ന് ശഠിക്കരുത്.